Sunday, November 30, 2008

Saturday, August 23, 2008

Saturday, July 05, 2008

ഇരുട്ടും വെളിച്ചവും

വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും ചില ദൃശ്യങ്ങള്‍

Thursday, July 03, 2008

വിളക്കു മരം

സ്ഥലം: ബാണാസുര സാഗര്‍, വയനാട്

Thursday, June 26, 2008

സ്വര്‍ണ്ണ വെളിച്ചം

ഒരു 'night mode' പരീക്ഷണം

പറന്ന് പറന്ന് പറന്ന്



Location: iflyhollywood, യൂനിവേര്‍സല്‍ സ്റ്റുഡിയൊ, Los Angels

Saturday, May 10, 2008

ഉഡുപ്പി സെന്റ് മേരീസ് ദ്വീപ് ചിത്രങ്ങള്‍

ഉഡുപ്പി മല്‌പേ ദ്വീപില്‍ നിന്നും കുറച്ച് സമയം (അര മണിക്കൂര്‍) ബോട്ടില്‍ യാത്ര ചെയ്താല്‍ ഈ ദ്വീപില്‍ ചെന്നെത്താം... വളരെ മനോഹരമായ ഒരു ചെറിയ ഒരു ദ്വീപാണിത്..

ബോട്ടില്‍ നിന്നുള്ള കാഴ്ച.. ദൂരെ ദ്വീപ് കാണാം...

അടുത്തെത്തി...

നാലു ഭാഗത്തും മനോഹരമായ തീരം

Nature Loves symmetry

ദ്വീപിലെ പാറക്കെട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍

Monday, April 28, 2008

ഇവനെ കൊണ്ടു ഞാന്‍ തോറ്റു...

രണ്ടു പേരുടെ സംഭാഷണത്തിനിടെ എടുത്ത ഫോട്ടോ... ദൂരെ നില്‍ക്കുന്ന രണ്ടാമനോട് എന്തോ വിളിച്ചു പറഞ്ഞ് തലയില്‍ കൈവച്ച് നില്‍ക്കുന്ന ഒന്നാമന്‍...

Wednesday, April 23, 2008

കളിചിരികളുടെ ബാല്യകാലം...

ബാല്യത്തിലേക്ക് ഒരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവരുണ്ടോ!!!
ഉഡുപ്പി മല്പേ തീരത്തുനിന്നും ചില കാഴ്ചകള്‍...

Friday, April 18, 2008

ഹൃദയം എങ്ങനെ സം‌രക്ഷിക്കാം


കുറച്ചുകാലം മുന്‍പ് ലഡാക്കിലെ യാത്രക്കിടയില്‍ കണ്ട ഒരു ലോറി.
ഈ ലോറിയുടെ പിറകില്‍ എഴുതിയത് എന്താണെന്ന് വായിച്ച് നോക്കൂ...
'AVOID GIRLS SAVE HEARTS'.

Thursday, April 17, 2008

ദൈവങ്ങള്‍ക്കൊപ്പം ജീവിക്കുന്നവര്‍

ഫോട്ടോ ഉഡുപ്പിയില്‍ (Uduppi, Karnataka) നിന്നും.

Wednesday, April 09, 2008

Wednesday, March 26, 2008

തൃക്കരിപ്പൂര്‍ റെയില്‍‌വേ സ്റ്റേഷന്‍

ഷൊര്‍ണൂര്‍ - മംഗലാപുരം റൂട്ടില്‍ പയ്യന്നൂരിനും ചെറുവത്തൂരിനുമിടയ്ക്കുള്ള ഒരു കൊച്ചു (വലിയ) സ്റ്റേഷന്‍.

ബ്രിട്ടീഷുകാര് പണിതത് കൊണ്ട് ഇത്രയെങ്കിലും ബാക്കി :)


കാത്തിരിപ്പ്

ട്രെയിന്‍ വന്നു... എന്നാ പിന്നെ കാണാം

Tuesday, March 18, 2008

രണ്ടു ലോകങ്ങള്‍

വൈകീട്ട് ചായ കുടിച്ചോണ്ട് ബേക്കറിയുടെ മുന്നില്‍ നില്‍ക്കുമ്പോളാണ് അവരെ ശ്രദ്ധിച്ചത്... രണ്ട് കുട്ടികള്‍, ഒരാണും, ഒരു പെണും (അനിയനും, ചേച്ചിയും?)... മൂത്തത് പെണ്‍കുട്ടി, അവള്‍ അനിയനെ ഒക്കത്തെടുത്ത് നടക്കുന്നു, പിന്നെ നിലത്തിറക്കുന്നു, രണ്ടു പേരും ഓടിക്കളിക്കുന്നു.. രണ്ടു പേരും നിര്‍ത്താതെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട്.

രണ്ടാളും മുഷിഞ്ഞ വേഷമാണ് ഇട്ടിട്ടുള്ളത്.. അനിയന്റെ വേഷം മുട്ടുവറെ നീളമുള്ള ടീഷര്‍ട്ടും ഒരു കാലില്‍ മാത്രം റബ്ബര്‍ ചെരിപ്പും.

അവര്‍ കളിച്ചു കോണ്ടിരിക്കുന്നത് ഒരു റോഡിലാണെന്ന് അവര്‍ക്ക് ഒരു പ്രശ്നമാണെന്ന് തോന്നിയില്ല. ഞങ്ങള്‍ രണ്ടുപേര്‍ അവരുടെ കളിചിരിയില്‍ മുഴുകിയിരിക്കുന്നത് അവര്‍ അറിയുന്നുമില്ല.
ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചപ്പൊ സന്തോഷത്തോടെ അവര്‍ പോസ് ചെയ്തു തന്നു!!!
മൊബൈലില്‍ ഫോട്ടോ ക്ലിക്കി, അവരെ കാണിച്ചു. ഫോട്ടോ കണ്ടപ്പൊ ചിരിച്ചു കൊണ്ട് രണ്ടുപേരും തലയാട്ടി.

അടുത്ത നിമിഷം അവര്‍ അവരുടെ ലോകത്തേക്ക് തിരിച്ചു പോയി. ഞങ്ങള്‍ ഞങ്ങളുടെ ലോകമായ ഓഫീസിലേക്കും.

കളിയും ചിരിയും സന്തോഷവും എന്നെന്നും അവരുടെ ജീവിതത്തില്‍ നിലനില്‍ക്കട്ടെ...

Tuesday, February 19, 2008

പ്രകൃതിയുടെ പുഞ്ചിരി

ചിത്രങ്ങള്‍ ബാംഗ്ലൂരിനടുത്ത് സാവനദുര്‍ഗയില്‍ നിന്നും

Thursday, January 10, 2008

മതിലുകള്‍...

ബാംഗ്ലൂരിനടുത്ത് സാവനദുര്‍ഗയില്‍ നിന്നും ചില മതില്‍ കാഴ്ചകള്‍