Wednesday, March 26, 2008
Tuesday, March 18, 2008
രണ്ടു ലോകങ്ങള്‍
വൈകീട്ട് ചായ കുടിച്ചോണ്ട് ബേക്കറിയുടെ മുന്നില്‍ നില്‍ക്കുമ്പോളാണ് അവരെ ശ്രദ്ധിച്ചത്... രണ്ട് കുട്ടികള്‍, ഒരാണും, ഒരു പെണും (അനിയനും, ചേച്ചിയും?)... മൂത്തത് പെണ്‍കുട്ടി, അവള്‍ അനിയനെ ഒക്കത്തെടുത്ത് നടക്കുന്നു, പിന്നെ നിലത്തിറക്കുന്നു, രണ്ടു പേരും ഓടിക്കളിക്കുന്നു.. രണ്ടു പേരും നിര്‍ത്താതെ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നുണ്ട്.
രണ്ടാളും മുഷിഞ്ഞ വേഷമാണ് ഇട്ടിട്ടുള്ളത്.. അനിയന്റെ വേഷം മുട്ടുവറെ നീളമുള്ള ടീഷര്‍ട്ടും ഒരു കാലില്‍ മാത്രം റബ്ബര്‍ ചെരിപ്പും.
അവര്‍ കളിച്ചു കോണ്ടിരിക്കുന്നത് ഒരു റോഡിലാണെന്ന് അവര്‍ക്ക് ഒരു പ്രശ്നമാണെന്ന് തോന്നിയില്ല. ഞങ്ങള്‍ രണ്ടുപേര്‍ അവരുടെ കളിചിരിയില്‍ മുഴുകിയിരിക്കുന്നത് അവര്‍ അറിയുന്നുമില്ല.
ഫോട്ടോ എടുത്തോട്ടെയെന്നു ചോദിച്ചപ്പൊ സന്തോഷത്തോടെ അവര്‍ പോസ് ചെയ്തു തന്നു!!!
മൊബൈലില്‍ ഫോട്ടോ ക്ലിക്കി, അവരെ കാണിച്ചു. ഫോട്ടോ കണ്ടപ്പൊ ചിരിച്ചു കൊണ്ട് രണ്ടുപേരും തലയാട്ടി.
അടുത്ത നിമിഷം അവര്‍ അവരുടെ ലോകത്തേക്ക് തിരിച്ചു പോയി. ഞങ്ങള്‍ ഞങ്ങളുടെ ലോകമായ ഓഫീസിലേക്കും.
കളിയും ചിരിയും സന്തോഷവും എന്നെന്നും അവരുടെ ജീവിതത്തില്‍ നിലനില്‍ക്കട്ടെ...
Posted by Vipin A. K. at 9:41 AM 2 comments
Labels: misc