Wednesday, April 11, 2007

തമസ്സല്ലോ സുഖപ്രദം

സമയം ഉച്ചകഴിഞ്ഞ് രണ്ടര.
ഇളം കാറ്റടിക്കുന്നു.
തുറന്നിട്ട വാതിലില്‍ കൂടി കാറ്റ് കടന്നുവന്ന്, ചുവരിലെ ആണിയില്‍ തൂക്കിയിട്ട മനോരമ കലണ്ടര്‍ നിലത്തിട്ടു.

ഊണുകഴിഞ്ഞ് മയങ്ങുന്ന അയാള്‍ ഒന്ന് ഞെട്ടി, പിന്നെ തിരിഞ്ഞു കിടന്നു.
ആ തിരിയലിനിടയില്‍ രോമാവൃതമായ ചെസ്റ്റിലുണ്ടായിരുന്ന പത്രം താഴെ വീണു.
....


നിഴലുകള്‍ക്ക് നീളം കൂടി.
വെളിച്ചത്തിന് ഇപ്പൊ വാതിലിലൂടെ അയാളുടെ മുറിവരെയെത്താം.
വെളിച്ചം പമ്മിപ്പമ്മി അടുത്ത്ചെന്ന് അയാളുടെ മുഖത്ത് നോക്കി.

അയാള്‍ കണ്ണ് തുറന്നു.

വെളിച്ചം ചിരിച്ചു.

“ഹോ, ഈ നശിച്ച വെളിച്ചം... ഇവിടെയൊരു കര്‍ട്ടനിടണം...”, പ്‌രാകിക്കോണ്ട് അയാള്‍ മുഖം തിരിച്ചു.

No comments: