Monday, December 10, 2007

ചിലന്തി സീരീസ്

തപസ്സു ചെയ്യുന്ന ഈ പാവങ്ങള്‍ ഒരു കാലത്തെ പേടി സ്വപ്നമായിരുന്നു...

Saturday, December 08, 2007

ചൂല്..

Thursday, December 06, 2007

ബാംഗ്ലൂരിന്റെ മുഖമുദ്ര...

മറ്റൊന്നുമല്ല, ട്രാഫിക്ക് ജാം

Thursday, November 15, 2007

സിന്ധു - സന്സ്കര്‍ നദികളുടെ സംഗമം

ലേ - കാര്‍ഗില്‍ ഹൈവേ (NH 1D) സിന്ധു നദിയുടെകൂടെയാണ് യാത്ര തുടങ്ങുന്നത്. ഈ വഴിയില്‍ കുറച്ചു ദൂരം പിന്നിടുമ്പോള്‍ സന്സ്കര്‍ നദി (Zanskar River) സിന്ധു നദിയുമായി സംഗമിക്കുന്നു. വെള്ളത്തില്‍ അടങ്ങിയിട്ടുള്ള ധാതുക്കളുടെ വ്യത്യാസം കാരണം രണ്ടു നദികള്‍ക്കും രണ്ടു നിറമാണ്.

സിന്ധു നദി

സന്സ്കര്‍ നദി


സംഗമം

പാറക്കെട്ടുകള്‍ റോഡിനെ തട്ടിയെടുക്കുന്നതുവരെ റോഡിനോട് ചേര്‍ന്ന് കൂട്ടിനു നദിയുണ്ടായിരുന്നു. ഞങ്ങളുടെ ലക്ഷ്‌യമായ ലാമായുരുവില്‍ എത്തിയപ്പോഴേക്കും വരണ്ട പര്‍‌വതങ്ങള്‍ മാത്രമായി ചുറ്റും.

Wednesday, November 07, 2007

ലേ - കാര്‍ഗില്‍ ഹൈവേ ചിത്രങ്ങള്‍

ആരേയും കൊതിപ്പിക്കുന്ന ഹൈവെ...

സിന്ധു നദീതടം

ഹൈവേയുടെ സ്വഭാവം മാറി... താഴെ വീണിരിക്കുന്ന ലോറിയുടെ അവശിഷ്ടം കാണാം.

ആര്‍മി ക്യാമ്പ്

Tuesday, November 06, 2007

Khardung La - ചിത്രങ്ങള്‍

Khardung-La യിലെ ചില ദൃശ്യങ്ങള്‍...

ആര്‍മി ട്രക്കുകളുടെ കോണ്‍വോയി...


മഞ്ഞും മലകളും... Le - Khardung La ഹൈവേയില്‍ നിന്നുമുള്ള കാഴ്ച


Khardung La തവള. തവളകളില്ലാത്ത ഇവിടെ തവളകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടത് :)


മുകളില്‍ മഞ്ഞ്... താഴെ വളഞ്ഞു-പുളഞ്ഞ് റോഡ്...


K-Top ല്‍ എത്തിയപ്പോഴേക്കും മഞ്ഞ് ഞങ്ങളുടെ വാഹനത്തെ മൂടിയിരുന്നു


ജയ് ജവാന്‍...

K-Top

Khardung La യെപറ്റി ഇതിനു മുന്നെയുള്ള പോസ്റ്റ്: Khardung-La - ലോകത്തിന്റെ നെറുകയില്‍

Thursday, November 01, 2007

Khardung-La - ലോകത്തിന്റെ നെറുകയില്‍

ലേ - നുബ്രാവാലി ഹൈവേയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റാണ് Khardung-La. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഗതാഗതയോഗ്യമായ റോഡ് ഇതാണെന്ന് പറയപ്പെടുന്നു. Octoberലെ ഒരു തണുത്ത പ്രഭാതത്തില്ലാണ് നുബ്രാവാലി ലക്ഷ്യമാക്കി ഞങ്ങളുടെ ഓംനി വാന്‍ യാത്ര തിരിക്കുന്നത്.

ദുര്‍ഘടമായ പാത മഞ്ഞുവീണു മിനുസപ്പെട്ടതിനാല്‍ വളരെമെല്ലെയുള്ള യാത്ര. മലയുടെ ഓരം ചേര്‍ന്ന് വളവും തിരിവുമുള്ള റോഡ്. പുറത്തുള്ള മഞ്ഞുകാറ്റ് ഗ്ലാസ്സിനിടയിലൂടെ വാനിനുള്ളിലേക്ക് അരിച്ചിറങ്ങുന്നു.
റോഡില്‍ army ട്രക്കുകളുടെ convoyകള്‍‍ മാത്രം. "സര്‍, സിയാച്ചിന്‍ ബേസ് ക്യാമ്പിലേക്ക് സാധനങ്ങളുമായി പോകുകയാണവ" അന്തം വിട്ട് നോക്കിയിരിക്കുന്ന ഞങ്ങളോട് വാന്‍ ഡ്രൈവര്‍ യൂസഫ് പറഞ്ഞു.

മൂളിയും ഞരങ്ങിയും മഞ്ഞില്‍ ഒഴുകിയും ഞങ്ങളുടെ ഒംനി ഒടുവില്‍ മഞ്ഞും മലയും കടന്ന് മുകളിലെത്തി. Khardung - La - World's highest motorable Road എന്ന് ഒരു ബോര്‍ഡ്. ഒരു ഒറ്റമുറി restaurant. നിര്‍ത്തിയിട്ടിരിക്കുന്ന രണ്ട് ആര്‍മി ട്രക്കുകള്‍. അവയുടെ ചക്രങ്ങള്‍ക്ക് പട്ടാളക്കാര്‍ ചങ്ങല കെട്ടുന്നു, റോഡിലെ മഞ്ഞില്‍ വാഹനം തെന്നാതിരിക്കാന്‍.
"സര്‍, നിങ്ങളുടെ കൂടെ ഫോട്ടോ എടുത്തോട്ടെ?". പണി നിര്‍ത്തി പെട്ടെന്നവര്‍ പോസ് ചെയ്തു. "ഉം, പെട്ടെന്ന്, ബോസ് കാണുന്നതിന്നു മുന്‍പെ എടുത്തോ.".

കഠിനമായ മഞ്ഞുകാറ്റില്‍ കയ്യും കാലും അല്പസമയത്തിനുള്ളില്‍ തന്നെ മരവിച്ചു തുടങ്ങി. നേരെ restaurant-ലേക്ക് കയറി, നല്ല ആവി പറക്കുന്ന ചായ അകത്താക്കി, ദേഹം ചൂടാക്കി. ചായക്ക് ഒന്നിനു 5 രൂപ.
പുറത്ത് മഞ്ഞുകാറ്റിലും പട്ടാളക്കാര്‍ പണി തുടരുന്നു. "ഇന്ന് തണുപ്പ് -12 ഡിഗ്രി", ചായ കുടിച്ചുകൊണ്ടിരിക്കുന്ന ഒരു ജവാന്‍ പറഞ്ഞു.


"ഇനി നുബ്രാവാലിയിലേക്ക് പോകാന്‍ പറ്റില്ല.", അകത്തെ ജവാന്മാരോട് തിരക്കിയ ശേഷം യൂസഫ് ഞങ്ങളോട് പറഞ്ഞു. "റോഡില്‍ രണ്ടും മൂന്നും അടി മഞ്ഞ് വീണിരിക്കയാണത്രെ."
അന്ന് നുബ്രാവാലിയും പാനമിക്കും കണ്ട് അവിടെയെവിടെയെങ്കിലും തങ്ങാമെന്നായിരുന്നു പ്ലാന്‍. ഞങ്ങള്‍ ഒരല്പം നിരാശരായി.

"ഞാന്‍ വേണമെങ്കില്‍ നിങ്ങളെ അവിടെയെത്തിക്കാം... പക്ഷെ നാളെ തിരിച്ചു വരവ് അസാധ്യമാണു സര്‍... മാത്രമല്ല, മിക്കവാറും ഇന്നു ആര്‍മി റോഡ് അടക്കും... അങ്ങനെയെങ്കില്‍ നാലോ, അഞ്ചോ ദിവസം അവിടെ കിടക്കേണ്ടി വരും..." യൂസഫിന്റെ വാക്കുകള്‍.

നുബ്രാവാലിയും പാനമിക്കും ഉപേക്ഷിച്ച് മടങ്ങുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു ഞങ്ങള്‍ക്ക്.

Khardung-La യെപ്പറ്റി കൂടുതല്‍:

Wikipedia:
http://en.wikipedia.org/wiki/Khardung_La

Aerial View:
http://wikimapia.org/#y=34279094&x=77604182&z=18&l=0&m=a&v=2

Monday, October 22, 2007

ഞാന്‍ കണ്ട ഹിമാലയം...


ഭൂമിയിലെ സ്വര്‍ഗത്തിലേക്കുള്ള യാത്ര ഒരനുഭൂതിയാണ്... വിജനമായ ഒരു ലോകം... കൂട്ടിനു കാറ്റും, മഞ്ഞും മലകളും മാത്രം...

Monday, October 15, 2007

എന്റെ സ്വപ്നത്തിലെ ഇന്ത്യ: മഹാത്മാഗാന്ധി


ദല്‍ഹിയിലെ മഹാത്മാഗാന്ധി മ്യൂസിയത്തില്‍ നിന്നും...

Saturday, September 01, 2007

ഒറ്റത്തടി

തിരിഞ്ഞുനോട്ടം

ജീവിതം വളരെ ലളിതം സുന്ദരം, ടീവിയില് ദൂരദര്‍ശന്‍ മാത്രം.
ഇനി ഒരിക്കലും തിരിച്ചു പോകാനാവാത്ത ആ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ലിങ്ക്: Doordarshan Nostalgia

Thursday, August 09, 2007

കരയില്‍ ഞാന്മാത്രമായി...

Bangalore - Sri Rangapattanam Trip

Jose, Sahir and Me started to SriRangapattanam on a cold breezy morning day at 7.00 AM in two bikes - pulsar and discover. It was on Saturday, 21st July. We covered a total of 300kms up and down in a single day, which the maximum distance covered among all the bike trips we have undertaken so far. We covered most of Sri Rangapattanam with sufficient breaks ( and food ) for photo sessions.

When we started, the weather was cold and windy. When we reached back, it was dark and heavily raining! In between, it was dry and sunny; to summarize, the trip covered all extreme weather conditions.

Click on the Album for photos
Adi Ranga - Srirangapattanam

Saturday, August 04, 2007

ബന്ധനം


“വണ്ടിക്കാരന്‍ ഉച്ചയുറക്കത്തിനു പോയി. എപ്പഴാ എനിക്ക് കാല്‍നിവര്‍ത്തി ഒന്ന് വിശ്രമിക്കാന്‍ പറ്റുക..“
ശ്രീരംഗപട്ടണത്തുനിന്നും ഒരു ദൃശ്യം.

Wednesday, August 01, 2007

Monday, June 04, 2007

Live and let live...

Nature's fruits are not for humans alone...
A squirrel enjoying the 'King of Fruits'

മെയ് 12


മെയ് 13ന്‍ ബിജുവിന്റെ കല്യാണം... 12ന്‍ ജോസും, ഡെന്നിയും, സഹീറും ഞാനും തൃക്കരിപ്പൂരില്‍ ഒത്തുകൂടി...

Saturday, June 02, 2007

പുഴയോരക്കാഴ്ച്ചകള്‍

തൃക്കരിപ്പൂര്‍ തട്ടാര്‍കടവില്‍ നിന്നും ചില ദൃശ്യങ്ങള്‍...

A wayside halt...

The poetry of the earth is never dead. ~John Keats

Tuesday, May 22, 2007

Tuesday, May 01, 2007

Drive to Nandi Hills

From Archives...